
ഇനി സൂര്യനിലേയ്ക്ക്; ആദിത്യ എല്‍ 1 വിക്ഷേപണം സെപ്തംബര്‍ രണ്ടിന് ശ്രീഹരിക്കോട്ടയില്‍ നിന്ന്; പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം
സ്വന്തം ലേഖിക
അമരാവതി: സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എല്‍-1 സെപ്തംബര്‍ രണ്ട് ശനിയാഴ്ച വിക്ഷേപിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ രാവിലെ 11.50നാണ് വിക്ഷേപണം നടക്കുകയെന്ന് ഐ എസ് ആര് ഒ പ്രഖ്യാപിച്ചു. പി എസ് എല്‍ വി എക്സ് എല്‍ ആണ് വിക്ഷേപണ വാഹനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീഹരിക്കോട്ടയിലെ ലോഞ്ച് ഗാലറിയിലിരുന്ന് പൊതുജനങ്ങള്‍ക്ക് വിക്ഷേപണം കാണാനും അവസരമുണ്ട്.
യു.ആര്. റാവു സാറ്റലൈറ്റ് കേന്ദ്രത്തില്‍ നിര്‍മ്മിച്ച ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയിലെ സ്പെയ്സ് പോര്‍ട്ടില്‍ എത്തിച്ചിരുന്നു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള 5 ലാഗ്റേഞ്ച് പോയിന്റുകളില്‍ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക.
ഭൂമിയില്‍ നിന്ന് ഒന്നര ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ പോയിന്റ്. ഗ്രഹണം അടക്കമുള്ള തടസങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കും.