video
play-sharp-fill

നമ്മള്‍ സഹോദരങ്ങള്‍’; തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങള്‍ രാജ്യം മുഴുവനും പടരുന്ന വര്‍ഷമാകട്ടെ; മലയാളികള്‍ക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

നമ്മള്‍ സഹോദരങ്ങള്‍’; തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങള്‍ രാജ്യം മുഴുവനും പടരുന്ന വര്‍ഷമാകട്ടെ; മലയാളികള്‍ക്ക് ഓണാശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

Spread the love

സ്വന്തം ലേഖിക

ചെന്നൈ: മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.

ഭാഷാ അടിസ്ഥാനത്തില്‍ നമ്മള്‍ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങള്‍ രാജ്യം മുഴുവനും പടരുന്ന വര്‍ഷമാകട്ടെയെന്നും എം കെ സ്റ്റാലിൻ ആശംസയില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

പരിമിതിക്കുള്ളില്‍ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂര്‍ണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതല്‍ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയില്‍ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.