
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയില്‍ റേഷൻ കടയിലെത്തിച്ച ഓണക്കിറ്റുകള്‍ നല്‍കാനാവില്ല.
കൂടുതല്‍ ദിവസം ഓണകിറ്റ് കടയില്‍ സൂക്ഷിച്ചാല്‍ കേടാകുമെന്ന ആശങ്കയിലാണ് റേഷൻ വ്യാപാരികള്‍. കോട്ടയം ജില്ലയിലെ 935 റേഷൻ വ്യാപാരികള്‍ക്കും പറയാനുള്ളതും ഇതേ ആശങ്ക തന്നെയാണ്. ജില്ലയില്‍ 37031 കിറ്റുകള്‍ എത്തിച്ചുവെങ്കിലും വിതരണം ചെയ്യാനാകുന്നില്ല എന്നതാണ് സങ്കടം. കടയില്‍ നേരിട്ടെത്തുന്നവരോട് വിശദീകരിക്കേണ്ട സ്ഥിതിയാണ് റേഷൻ വ്യാപാരികള്‍ക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതീക്ഷിച്ച കിറ്റ് കിട്ടാതായതോടെ പൊതു വിപണിയിലേക്ക് പരക്കം പായേണ്ടേ ഗതികേടിലാണ് ജനങ്ങള്‍. ഇലക്ഷൻ കമ്മീഷൻ്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായാല്‍ കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ശേഷമേ റേഷൻ കടകള്‍ അടയ്ക്കുകയുള്ളുവെന്നാണ് വ്യാപാരികളും അറിയിച്ചിട്ടുള്ളത്.