video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMain'കേരളത്തിലെ യുവ സമൂഹം നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് ചേക്കേറുന്നു; ഈ നില തുടര്‍ന്നാല്‍ താമസിയാതെ കേരളം...

‘കേരളത്തിലെ യുവ സമൂഹം നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് ചേക്കേറുന്നു; ഈ നില തുടര്‍ന്നാല്‍ താമസിയാതെ കേരളം ഒരു വൃദ്ധ സദനമായി മാറും’; സ്നേഹിക്കാനും സംവദിക്കാനുമുള്ള ഇടങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും സാഹിത്യകാരൻ വി ആര്‍ സുധീഷ്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കേരളത്തിലെ യുവ സമൂഹം നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് രക്ഷപ്പെടുകയാണെന്നും ഈ നില തുടര്‍ന്നാല്‍ അധികം താമസിയാതെ കേരളം വൃദ്ധ സദനമായി മാറുമെന്നും പ്രശസ്ത സാഹിത്യകാരൻ വി ആര്‍ സുധീഷ് പറഞ്ഞു.

വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹിക്കാനും സംവദിക്കാനും പറ്റിയ ഇടങ്ങള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്ബുകളില്ലാതെ അനാഥ മന്ദിര സമാജം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സമാജത്തിലെ താമസക്കാര്‍ക്ക് വേണ്ടി തുടങ്ങുന്ന ലൈബ്രറിയിലേക്ക് തന്റെ പുസ്തകശേഖരം നല്‍കുമെന്നും വി ആര്‍ സുധീഷ് പ്രസ്താവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സമാജം സ്ഥാപക കുട്ടിമാളു അമ്മയുടെ പേരക്കുട്ടി എവി ശങ്കരമേനോൻ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സുധീഷ് കേശവപുരി, വൈസ് പ്രസിഡന്റ് അഡ്വ.എം.രാജൻ നിര്‍വ്വാഹകസമിതി അംഗങ്ങളായ ശ്രീധരൻ ടി വി, രാജനന്ദിനി, അൻവര്‍ സാദത്ത്, രാജേഷ് .എ, കെ മോഹൻദാസ്, പ്രകാശിനി മുതുകാട്, ജിതിൻ കെ പി എന്നിവര്‍ പ്രസംഗിച്ചു. അന്തേവാസികളുടെ നേതൃത്വത്തില്‍ പൂക്കളമിടല്‍, വിവിധ മത്സരങ്ങള്‍ കലാപരിപാടികള്‍ ഓണക്കോടി വിതരണം ഓണ സദ്യ എന്നിവ നടന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments