video
play-sharp-fill

മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്‌ ഐ അടിച്ചുകൊന്ന സംഭവം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; വരും ദിവസങ്ങളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും

മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്‌ ഐ അടിച്ചുകൊന്ന സംഭവം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; വരും ദിവസങ്ങളില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ അടുക്കളമുറ്റത്ത് സുഹൃത്തായ ചുമട്ട് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊളച്ചേരി പറമ്ബിലെ വീട്ടില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്‌ഐ അടിച്ചുകൊന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷി ജോസ് അന്വേഷിക്കും.

വളപട്ടണം ഇന്‍സ്പെക്ടര്‍ ജേക്കബ്ബാണ് പ്രാഥമികാന്വേഷണം നടത്തിയത്. സുഹൃത്തായ കൊമ്പൻ സജീവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്‌ഐ എ ദിനേശനെ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദിനേശന്റെ കൊളച്ചേരിപ്പറമ്ബിലെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ കൊമ്ബന്‍ സജീവനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

മയ്യില്‍ എസ്. ഐ സുമേഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ദിനേശന്‍ റിമാന്‍ഡിലാണ്. പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലിസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.