video
play-sharp-fill

കരാര്‍ കാലാവധി കഴിഞ്ഞ പരസ്യ ബോര്‍ഡുകള്‍ക്ക് വിട; അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മേയര്‍ നിര്‍ദ്ദേശം നൽകി

കരാര്‍ കാലാവധി കഴിഞ്ഞ പരസ്യ ബോര്‍ഡുകള്‍ക്ക് വിട; അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മേയര്‍ നിര്‍ദ്ദേശം നൽകി

Spread the love

സ്വന്തം ലേഖിക

കൊല്ലം: അനധികൃതവും കരാര്‍ കാലാവധി കഴിഞ്ഞതുമായ നഗരത്തിലെ പരസ്യ ബോര്‍ഡുകള്‍ മാറ്റാൻ മേയര്‍ നിര്‍ദ്ദേശം നല്‍കി.

കോര്‍പറേഷൻ പരിധിയില്‍ വരുന്ന ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ മേയര്‍ പ്രസന്ന ഏണസ്റ്റാണ് നിര്‍ദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍, കരാര്‍ വിവരങ്ങള്‍ പരിശോധിച്ച്‌ കരാര്‍ കാലാവധി കഴിഞ്ഞ ബോര്‍ഡുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തി ഉടൻ നീക്കാൻ നടപടിയെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

നഗരം നിറയെ അനധികൃത ബോര്‍ഡുകള്‍ നിറയുന്നത് സംബന്ധിച്ച്‌ കൗണ്‍സിലില്‍ ചര്‍ച്ച നടത്തി. അനധികൃത ബോര്‍ഡുകള്‍ കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് കോര്‍പറേഷന് ഉണ്ടാകുന്നത്.

ഡിവൈഡറുകളില്‍ ബോര്‍ഡുകള്‍ വെക്കാൻ അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികളുടേതാണെങ്കിലും എടുത്തുമാറ്റണം. ചിന്നക്കടയില്‍ സൗന്ദര്യവത്കരണം നടത്തിയ ഓവര്‍ബ്രിഡ്ജില്‍ പതിച്ച സിനിമാപോസ്റ്ററില്‍ തിയറ്ററിനെതിരെ നടപടി സ്വീകരിക്കാനും മേയര്‍ ആവശ്യപ്പെട്ടു.