video
play-sharp-fill

അഞ്ച് മാസം ഗ‌ര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങവേ അപകടം; ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

അഞ്ച് മാസം ഗ‌ര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങവേ അപകടം; ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങവേ സ്വകാര്യബസില്‍ നിന്ന് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം.

നഗരൂര്‍ കടവിള പുല്ലുതോട്ടം വിശാല്‍ വിലാസത്തില്‍ ദേവരാജ് (39) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിളിമാനൂര്‍- ആലംകോട് റോഡില്‍ കടവിളയിലാണ് അപകടമുണ്ടായത്. ദേവരാജിന്റെ ഭാര്യ വിജിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങുകയായിരുന്നു.

ദേവരാജ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു. തുടര്‍ന്ന് ദേവരാജ് റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. സംഭവത്തില്‍ നഗരൂര്‍ പൊലീസ് കേസെടുത്തു. മകൻ: ദേവനന്ദ്.