video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainതിരുവനന്തപുരം വക്കത്ത് യുവാവിനെ ലഹരി സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം വക്കത്ത് യുവാവിനെ ലഹരി സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വക്കം സ്വദേശിയായ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.വക്കം സ്വദേശിയായ ശ്രീജിത്തിനെയാണ് ലഹരി വ്യാപാര സംഘം മര്‍ദിച്ച്‌ കൊലപ്പെടുത്തിയത്.കേസില്‍ കിഴുവിലം ചിറ്റാറ്റിന്‍കര സുജഭവനില്‍ വിഷ്ണു (ആല്‍ബി-21), കിഴുവിലം മാമം താലോലം വീട്ടില്‍ അഭിഷേക് (18) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വിശദമാക്കുന്നത്.സംഭവത്തിന് ശേഷം
സംസ്ഥാനത്തിന് പുറത്ത് കടന്ന ഇവര്‍ കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടിലെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്.

ഈ കേസില്‍ ഇതുവരെ ഒമ്ബത് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളവീട്ടില്‍ എം.പ്രണവ് (തുമ്ബിടി-29), ഇടയ്‌ക്കോട് ഊരുപൊയ്ക വലിയവിളപുത്തന്‍വീട്ടില്‍ വി.ശ്രീജിത്ത് (ജിത്തു-28) എന്നിവരെ 21 ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.സംഭവത്തില്‍ പ്രതികള്‍ക്കാവശ്യമായ സഹായം ചെയ്തു കൊടുത്ത 5 പേരെ പൊലീസ് 20 ന് പിടികൂടിയിരുന്നു.കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരില്‍ ഇനി നാല് പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്കുന്ന സൂചന കഴിഞ്ഞ ദിവസം 17 കാരനായ മകനെ വെട്ടിപ്പരിക്കേല്‍പിച്ച അമ്ബതുകാരനായ പിതാവിനെ മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷൻസ് കോടതി രണ്ട് വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു.തിരുവാലി പുന്നപ്പാല കുന്നുമ്മല്‍ സുരേഷിനെയാണ് (50) ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.2022 ജനുവരി 18 നാണ് സുരേഷ് പ്രായപൂര്‍ത്തിയാകാത്ത മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments