വാഴൂരിൽ നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കയ്യാലയില്‍ ഇടിച്ചു തലകീഴായി മറിഞ്ഞ് അപകടം ; കൊടുങ്ങൂര്‍-മണിമല റോഡില്‍ പനമൂട് ജംഗ്ഷനിലാണ് സംഭവം; അപകടത്തിൽ റാന്നി സ്വദേശികളായ അമ്മയ്ക്കും മകനും പരിക്ക് 

Spread the love

സ്വന്തം ലേഖകൻ

വാഴൂര്‍: നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ കയ്യാലയില്‍ ഇടിച്ചു തലകീഴായി മറിഞ്ഞ് അമ്മയ്ക്കും മകനും പരിക്ക്.

കൊടുങ്ങൂര്‍-മണിമല റോഡില്‍ പനമൂട് ജംഗ്ഷനിലായിരുന്നു അപകടം. കൊടുങ്ങൂരില്‍നിന്നു റാന്നി ഭാഗത്തേക്ക് പോയ റാന്നി സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിൻ എത്തിച്ച്‌ കാര്‍ റോഡില്‍നിന്നു മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.