നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ് പുരസ്‌കാരം ആയാംകുടി നവയുഗ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്; പുരസ്‌കാരം കോട്ടയം ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി സമ്മാനിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ തലത്തിൽ നൽകുന്ന 2022-2023 വർഷത്തെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്‌കാരം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ആയാംകുടി നവയുഗ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിനു സമ്മാനിച്ചു.

25000 രൂപയും ഫലകവുമാണ് പുരസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ജില്ലയിലും സാമൂഹിക ഉന്നമനവുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയാണ് കേന്ദ്ര യുവജന കാര്യാലയം ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, ക്ലബ് ഭാരവാഹികളായ വിഷ്ണു ഗോപാൽ, അജിത്ത് നാരായണൻ , അക്ഷയ് ശശി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.