
സ്വന്തം ലേഖകൻ
കണ്ണൂർ: മയ്യില്‍ കൊളച്ചേരി പറമ്ബില്‍ മധ്യവയസ്കൻ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍.മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശൻ ആണ് അറസ്റ്റിലായത്.മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചോദ്യം ചെയ്യലില്‍ ഗ്രേഡ് എസ് ഐ ദിനേശൻ കുറ്റം സമ്മതിച്ചു.കൊളച്ചേരി പറമ്ബിലെ കൊമ്ബൻ ഹൗസില്‍ സജീവനെ (55) യാണ് ബുധനാഴ്ച രാത്രി ഏഴരയോടെ ദിനേശന്റെ കൊളച്ചേരി പറമ്ബിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സജീവന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട്.സംഭവത്തില്‍ കൂടുതല്‍ പേര് പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസിന്റെ ലഭിച്ച വിവരം. ഇവര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതില്‍ ചിലര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.