പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; പുതുപ്പള്ളിയിൽ പ്രചാരണത്തിന്റെ മാറ്റ് കൂട്ടാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും ; പുതുപ്പള്ളിയിലും അയർക്കുന്നത്തുമായി പൊതുയോഗങ്ങൾ ; യോഗങ്ങളിൽ മന്ത്രിമാർ അടക്കം എൽഡിഎഫ് നേതാക്കളും പങ്കെടുക്കും; കോട്ടയത്ത് പ്രചാരണം വിലയിരുത്താൻ ഇടതുമുന്നണി യോഗം ചേരും 

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയർക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക.

യോഗങ്ങളിൽ മന്ത്രിമാർ അടക്കം പ്രമുഖ എൽഡിഎഫ് നേതാക്കളും പങ്കെടുക്കും. പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗവും ചേരും. മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വാഹന പര്യടനം തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരളം കടത്തിലെന്ന യുഡിഎഫ് പ്രചരണം ജനം വിശ്വസിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ജനങ്ങൾ സന്തോഷത്തിലെന്ന് മനസിലാക്കിയതു കൊണ്ടാണ് യുഡിഎഫ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്തിന് തരാനുള്ളത് തരണമെന്ന് പറയുന്നത് എങ്ങനെ വിഘടന വാദ പ്രവർത്തനമാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനുള്ള മറുപടിയായി ബാലഗോപാൽ ചോദിച്ചു.