കോട്ടയം ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ ഓപ്പറേഷൻ കോക്ടൈൽ എന്ന പേരിൽ വ്യാപക വിജിലൻസ് റെയ്ഡ്; എക്സൈസ് ഓഫീസുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയിലെ എക്സൈസ് ഓഫീസുകളിൽ ഓപ്പറേഷൻ കോക്ടൈൽ എന്ന പേരിൽ വ്യാപക വിജിലൻസ് റെയ്ഡ് നടക്കുകയാണ് എക്സൈസ് ഓഫീസുകളിൽ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ് നടത്തുന്നത്.കോട്ടയം ജില്ലയിൽ കോട്ടയം ടൗൺ, ചങ്ങനാശേരി, ഏറ്റുമാനൂർ , ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ എക്സൈസ് ഓഫീസുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.