
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഷണ്ടിംഗ് പ്രശ്നത്തിന് കാരണം ആസൂത്രണത്തിലെ പിഴവും ഷണ്ടിംഗ് ജോലി നീണ്ടതെന്നും വിവരം.
സ്റ്റേഷന്‍ മാസറ്റ് കെ എസ് ബിനോദിന്‍റെ പരിചയക്കുറവും വിനയായി. സംഭവത്തില്‍ ഓപ്പറേഷന്‍സ് മാനേജര്‍ അന്വേഷണം തുടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിന്‍ ആലപ്പുഴ എത്തിയത് ഞായറാഴ്ച വൈകിട്ട് നാലരക്കാണ്. പതിവ് പരിശോധനയില്‍ ഒരു ബോഗിക്ക് തകരാര്‍ കണ്ടു. പുലര്‍ച്ചെ മൂന്നരക്ക് ബോഗി മാറ്റിസ്ഥാപിക്കുന്ന ഷണ്ടിംഗ് ജോലി ആരംഭിച്ചു.
ഇത് പുലര്‍ച്ചെ ആറിന് തീരുമെന്നാണ് കരുതിയത്. എന്നാല്‍ ജോലി തീര്‍ന്നത് രാവിലെ 7.20 നായിരുന്നു. ഇതിനനുസരിച്ച് മറ്റ് ട്രെയിനുകള്‍ ക്രമീകരിക്കുന്നതില്‍ പിഴവുണ്ടാവുകയായിരുന്നു.
കൊച്ചുവേളി -ബാംഗ്ലൂരും കൊല്ലം – ആലപ്പുഴ ട്രെയിനും പിടിച്ചിടേണ്ടി വന്നു. അതേസമയം, സംഭവത്തെകുറിച്ച് ഓപ്പറേഷന്‍സ് മാനേജര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്റ്റേഷന്‍ മാസ്റ്റര്‍ കെഎസ് ബിനോദിനോട് ഇന്ന് അന്വേഷണ സമിതിക്ക് മുൻപാകെ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്റ്റേഷൻ മാസ്റ്ററെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.