ഓണത്തിന് കൃഷിയിറക്കി; പച്ചക്കറി സംഭരിക്കുമെന്ന ഹോര്‍ട്ടികോര്‍പ്പിന്റെ വാഗ്ദാനം പാഴായി; വിപണി വിലയുടെ ഇരുപത് ശതമാനം പോലും നല്‍കാതെ ചൂഷണം ചെയ്ത് ഇടനിലക്കാരും; ദുരിതത്തിലായി ഇടുക്കിയിലെ കര്‍ഷകര്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ഓണം പ്രതീക്ഷിച്ച്‌ പച്ചക്കറി കൃഷിയിറക്കിയ ഇടുക്കിയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍.

പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുമെന്ന വാഗ്ദാനം പാഴാവുകയായിരുന്നു.
വിപണി വിലയുടെ ഇരുപത് ശതമാനം പോലും നല്‍കാതെ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നുവെന്നാണ് കര്‍ഷകരുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണമടുത്തിട്ടും സംഭരണം തുടങ്ങാത്തതിന്റെ ആധിയിലുമാണ് കര്‍ഷകര്‍. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇപ്പോഴും കര്‍ഷകരുടെ പച്ചക്കറി സംഭരിച്ചിട്ടില്ല. ഇതോടെ ഓണത്തിനും നഷ്ടത്തിലാണ് ഇടുക്കിയിലെ പച്ചക്കറി കര്‍ഷകര്‍.

കാന്തല്ലൂര്‍, വട്ടവട മേഖലയിലെ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വിപണിവിലയുടെ 20 ശതമാനത്തില്‍ താഴെയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

വിപണിയില്‍ 50 രുപയുള്ള ബീന്‍സിന് കര്‍ഷകര്‍ക്ക് കിട്ടുന്നത് 10 രുപയിലും താഴെയാണ്. കാരറ്റ്, ഉരുളകിഴങ്ങ്, കാബേജ് എന്നിവക്കും ഇതേ സ്ഥിതിയാണ്. എന്നാല്‍ ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഭരണം ഇനിയെങ്കിലും തുടങ്ങണമെന്നാണ് കര്‍ഷകരുടെ ആവശ്യം.