
സ്വന്തം ലേഖിക
കൊച്ചി: മോൻസണ് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണയിടപാട് കേസില്‍ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാകും.
കേസില്‍ സുധാകരനും രണ്ട് പൊലീസ് ഓഫീസര്‍മാര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നല്‍കിയിരുന്നു. രാവിലെ പത്ത് മണിയ്ക്ക് കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്യലില്‍ ആശങ്കയില്ലെന്ന് സുധാകരൻ വ്യക്തമാക്കി.
മോൻസണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍വച്ച് സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്റെ മുൻ ജീവനക്കാരൻ ജിൻസണ് മൊഴി നല്‍കിയിരുന്നു.
2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ സുധാകരൻ തള്ളി. ഇത് അടക്കമുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യുന്നത്.