ഇരുകൈകളിലും തോക്കുമായി പെണ്‍കുട്ടിയുടെ സാഹസിക ബൈക്ക് യാത്ര; ആണ്‍സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നില്‍ യാത്ര ചെയ്യുമ്പോഴാണ് പെണ്‍കുട്ടി എഴുന്നേറ്റശേഷം ഇരുകൈകളിലെയും തോക്ക് ഉയ‌ര്‍ത്തികാട്ടിയത്; സംഭവം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ് ; മറൈൻ ഡ്രൈവിന് സമീപം നടന്ന സംഭവത്തിൽ നടപടിയെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖകൻ

പട്‌ന: ഇരു കൈകളിലും തോക്കുമായി ബൈക്കില്‍ നിന്നുകൊണ്ട് അഭ്യാസം കാട്ടി യുവതി. ബിഹാറിലെ ദിഘ-ഗായിഘട്ട് ജെപി ഗംഗാ പാതയിലാണ് സംഭവം. പട്‌നയിലെ മറൈൻ ഡ്രൈവിന് സമീപമാണ് സംഭവം നടന്നത്.

ആണ്‍സുഹൃത്തിനൊപ്പം ബൈക്കിന്റെ പിന്നില്‍ യാത്രചെയ്യുമ്പോഴാണ് പെണ്‍കുട്ടി എഴുന്നേറ്റശേഷം ഇരുകൈകളിലെയും തോക്ക് ഉയ‌ര്‍ത്തികാട്ടിയത്. ഇവരോടൊപ്പം അടുത്തുണ്ടായിരുന്ന ബൈക്കില്‍ യാത്രചെയ്‌തവരാകാം വീഡിയോ പകര്‍ത്തിയത് എന്നാണ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം അധികൃതരില്‍ ഞെട്ടലുളവാക്കി. വീഡിയോ കണ്ടതായും സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും പട്‌ന എസ് പി വൈഭവ് ശര്‍മ്മ അറിയിച്ചു. വാഹനം ഏതെന്ന് തിരിച്ചറിഞ്ഞതായും ഉടനടി നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.