video
play-sharp-fill

വ്യാജ സ്വർണം നൽകി ജ്വല്ലറികളെ വഞ്ചിച്ചു; മൂന്നംഗ സംഘം പിടിയിൽ ; ഇവർ തട്ടിപ്പ് നടത്തിയിരുന്നത് സ്വർണത്തിൽ ചെമ്പ് ചേർത്ത് തൂക്കം കൂട്ടിയെന്ന് പോലീസ് 

വ്യാജ സ്വർണം നൽകി ജ്വല്ലറികളെ വഞ്ചിച്ചു; മൂന്നംഗ സംഘം പിടിയിൽ ; ഇവർ തട്ടിപ്പ് നടത്തിയിരുന്നത് സ്വർണത്തിൽ ചെമ്പ് ചേർത്ത് തൂക്കം കൂട്ടിയെന്ന് പോലീസ് 

Spread the love

സ്വന്തം ലേഖകൻ 

കണ്ണൂർ: വ്യാജ സ്വർണം നൽകി ജ്വല്ലറികളെ വഞ്ചിക്കുന്ന മൂന്നംഗ സംഘം കണ്ണൂരിൽ പിടിയിലായി. തലശ്ശേരി സ്വദേശി സിറാജുദ്ദീൻ, അഴീക്കോട് സ്വദേശി സുജയിൻ, ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരാണ് പിടിയിലായത്.

സ്വർണത്തിൽ ചെമ്പ് ചേർത്ത് തൂക്കം കൂട്ടിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. റഫീഖാണ് വ്യാജ സ്വർണം നിർമിച്ചു നൽകിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ നഗരത്തിലെ ഒരു ജ്വല്ലറിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.