video
play-sharp-fill

മണിമലയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു; സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മണിമലയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു; സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Spread the love

സ്വന്തം ലേഖകൻ 

മണിമല: മണിമലയിൽ ഗൃഹപ്രവേശന ചടങ്ങിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. മണിമല കൊല്ലംപറമ്പിൽ കെ സി വർഗീസ്(സിബി-55) ആണ് മരിച്ചത്.

ശനിയാഴ്ച ഗൃഹപ്രവേശന ചടങ്ങുകൾക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. വള്ളംചിറയിൽ താമസിച്ചിരുന്ന സിബി മണിമലയിൽ നിർമ്മിച്ച പുതിയ ഭവനത്തിന്റെ ഗൃഹപ്രവേശനമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഴഞ്ഞു വീണയുടനെ മണിമലയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മണിമല ഹോളി മാഗി ഫൊറോനാ പള്ളിയിൽ നടക്കും. ട്രീസയാണ് ഭാര്യ. എലിസബത്ത്, തെരേസ,മരിയ, അൽഫോൻസാ എന്നിവർ മക്കളാണ്.