
നിങ്ങളറിയുന്ന മമ്മൂട്ടിയാകും മുന്നേ ഞാന്‍ ഇതുവഴി നടന്നിട്ടുള്ളതാണ്; അന്ന് തോന്നിയ പുതുമയും അത്ഭുതവും ഇന്നും തന്നെ വിട്ടുമാറിയിട്ടില്ല; തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി
സ്വന്തം ലേഖിക
കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്ത് മമ്മൂട്ടി.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വര്‍ഷത്തെ അത്തച്ചമയ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അത്തച്ചമയ ആഘോഷ പരിപാടികളുടെ വേദിയില്‍ അതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെങ്കിലും അത്ത ആഘോഷങ്ങളില്‍ പങ്കെടുക്കാൻ മുൻപും താൻ ഇവിടെ എത്തിയിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങളറിയുന്ന മമ്മൂട്ടിയാകും മുൻപ് ഞാൻ ഈ അത്ത ആഘോഷമൊക്കെ നോക്കി നിന്നിട്ടുണ്ട്. അന്ന് അത്താഘോഷ പരിപാടികള്‍ക്കൊക്കെ ഒരു പുതുമ തോന്നിയിട്ടുണ്ട്, അന്ന് തോന്നിയ പുതുമയും അത്ഭുതവും ഇന്നും തന്നെ വിട്ടുമാറിയിട്ടില്ല. എതു സങ്കല്‍പ്പത്തിന്റെയോ, എതു വിശ്വാസത്തിന്റെയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്,” മമ്മൂട്ടി പറഞ്ഞു.
ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്നും കേരളത്തിന്റെ വലിയ ടാഗ്‌ലൈനാക്കി അത്തച്ചമയത്തെ മാറ്റണമെന്നും ഇത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിനു സര്‍ക്കാര്‍ മുൻകയ്യെടുക്കണമെന്നും മമ്മൂട്ടി പറഞ്ഞു.