video
play-sharp-fill

നീലേശ്വരത്ത് ഭർത്താവ് നഗ്നയായി വീഡിയോ കോളിൽ വരണമെന്ന് ആവശ്യപ്പെട്ടതായി ഭാര്യയുടെ പരാതി;ആവശ്യം വിസമ്മതിച്ചതോടെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നെന്ന് കാട്ടിയാണ് യുവതി പോലീസില്‍ പരാതി നൽകിയത്

നീലേശ്വരത്ത് ഭർത്താവ് നഗ്നയായി വീഡിയോ കോളിൽ വരണമെന്ന് ആവശ്യപ്പെട്ടതായി ഭാര്യയുടെ പരാതി;ആവശ്യം വിസമ്മതിച്ചതോടെ ക്രൂര മർദ്ദനം നേരിടേണ്ടി വന്നെന്ന് കാട്ടിയാണ് യുവതി പോലീസില്‍ പരാതി നൽകിയത്

Spread the love

സ്വന്തം ലേഖകൻ

കാസര്‍ഗോഡ്: നീലേശ്വരം സ്വദേശിനിയായ യുവതിയുടെ വിചിത്രമായ ഒരു പരാതി ലഭിച്ചതിന്റെ നടുക്കത്തിലാണ് പോലീസ്.തന്റെ ഭര്‍ത്താവ് തന്നെ നഗ്നമായി വീഡിയോ കോള്‍ ചെയ്യുവാൻ നിര്‍ബന്ധിക്കുന്നു എന്നായിരുന്നു ആ പരാതി.പക്ഷേ യഥാര്‍ത്ഥ പ്രശ്നം വീഡിയോ കോള്‍ ചെയ്യുന്നതിലല്ല.നഗ്നയായി വേണം വീഡിയോ കോള്‍ ചെയ്യാൻ.തന്നോട് സംസാരിക്കുവാൻ ഭര്‍ത്താവും ഭര്‍ത്താവിൻ്റെ ചില സുഹൃത്തുക്കളും അപ്പുറത്തുണ്ട്. ഭര്‍ത്താവിൻ്റെ ഈ ആവശ്യം വിസമ്മതിച്ചതോടെ തനിക്ക് ക്രൂരമായ മര്‍ദ്ദനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് കാട്ടിയാണ് യുവതി പൊലീസ് സ്റ്റേഷൻ പരാതി നല്‍കിയത്.

നഗ്നയായി വീഡിയോകോള്‍ ചെയ്യാൻ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദിക്കുകയും ചെയ്ത ഭര്‍ത്താവിനെതിരെയാണ് 20 കാരിയായ ഭാര്യ നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. പാലായില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഭര്‍ത്താവും ഭാര്യയും.യുവാവ് ബങ്കളം സ്വദേശിയാണ്. കൂട്ടുകാരോടൊപ്പം തന്നെ വീഡിയോ കോള്‍ ചെയ്ത് നഗ്നയാകാൻ ആവശ്യപ്പെടുകയാണ് ഭര്‍ത്താവ് ചെയ്യുന്നതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.അതേസമയം നിന്നും പണം വാങ്ങിയ ശേഷമാണ് യുവാവ് തന്നോട് നഗ്നയാക്കാൻ ആവശ്യപ്പെടുന്നതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതവണ ഭര്‍ത്താവ് ആവശ്യം ഉന്നയിച്ചപ്പോഴും താൻ ആ ആവശ്യം നിരസിക്കുകയായിരുന്നു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.വിദേശത്ത് ഏതോ രാജ്യത്ത് ഇരുന്നുകൊണ്ട് തൻ്റെ ഭാര്യയുമായി വീഡിയോ ചാറ്റിലൂടെ സംസാരിക്കണം എന്നാണ് ഭര്‍ത്താവ് ആവശ്യപ്പെടുന്നതെന്ന് യുവതിയുടെ പരാതി കേള്‍ക്കുന്ന ആരും ചിന്തിക്കും. എന്നാല്‍ സംഗതി അങ്ങനെയല്ല.ഭര്‍ത്താവ് നാട്ടില്‍ തന്നെയുണ്ട്. മറ്റു സ്ഥലങ്ങളില്‍ ചെന്ന് കൂട്ടുകാരും കൂടി തന്നെ വീഡിയോ കോള്‍ ചെയ്യാൻ നിര്‍ബന്ധിക്കുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. ഏതായാലും യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

നിരവധി നാളുകളായി ഭര്‍ത്താവ് ഈ ആവശ്യം ഉന്നയിച്ചു വരികയാണ് നാം യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.താൻ ഇതിന് തയ്യാറാകാതെ വന്നതോടെ തനിക്ക് ക്രൂരമായ മര്‍ദ്ദനങ്ങളാണ് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വന്നതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിൻ്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തനിക്ക് ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വരികയാണെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പരാതിയില്‍ യുവാവിൻ്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.