വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ആലപ്പുഴയിൽ പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ മകൻ അറസ്റ്റില്‍ 

Spread the love

സ്വന്തം ലേഖകൻ  

ആലപ്പുഴ: വിവാഹ ആവശ്യത്തിനായി ലോണെടുത്ത പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതി അറസ്റ്റില്‍. ആലപ്പുഴ കാളാത്ത് തടിക്കൽ വീട്ടിൽ നിഖിലിനെ(29) ആണ് അറസ്റ്റ് ചെയ്തത്. ബാഗ്ലൂർ മജിസ്റ്റിക് റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ഡൽഹിയിലേക്ക് പോകുന്നതിനായി ബാഗ്ലൂരിൽ നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തിരുന്ന പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രാജേഷിനൊപ്പം സി പി മാരായ അനിൽകുമാർ സി ജി, ഗിരീഷ് എസ്, റോബിൻസൺ എം എം, ദിലീപ് കെ എസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ബാഗ്ലൂരിൽ താമസിച്ച് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.