ജയിലറില്‍ വൻ കയ്യടി നേടിയ താരം ശിവണ്ണ മലയാളത്തിലേക്ക്:പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുമെന്ന് താരം

Spread the love

സ്വന്തം ലേഖകൻ

ജയിലറില്‍ മോഹൻലാലിനൊപ്പം വൻ കയ്യടി നേടിയ താരമാണ് കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍. രജനീചിത്രത്തിലൂടെ ശിവണ്ണയുടെ ആരാധകരായി മാറിയ മലയാളികളും നിരവധിയാണ്.ഇപ്പോള്‍ മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് എത്തുന്നത്. ശിവരാജ് കുമാര്‍ മലയാളത്തിലേക്ക് വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പൃഥ്വിരാജിനൊപ്പമായിരുന്നു ശിവണ്ണയുടെ മലയാളത്തിലേക്കുള്ള മാസ് എൻ‍ട്രി.താരം തന്നെയാണ് ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. പൃഥ്വിരാജുമായി ഒരു ചിത്രം ചെയ്യാനുള്ള ചര്‍ച്ചയിലാണെന്ന് ശിവരാജ് കുമാര്‍ പറഞ്ഞു. ചിത്രത്തേക്കുറിച്ച്‌ കൂടുതല്‍ പറയാനാവില്ല. ഒരു ചിത്രം ചെയ്യുന്നുണ്ട്.പൃഥ്വിരാജിനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.എമ്ബുരാന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും ശിവണ്ണ പ്രധാനവേഷത്തിലെത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോംബാലെ ഫിലിംസിനുവേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടൈസണ്‍ ആയിരിക്കാം ഇതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് വാര്‍ത്ത. ജയിലറിന്റെ പ്രചാരണത്തിനിടെ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും കേരളത്തിലെ പ്രേക്ഷകര്‍ നല്‍കിയ സ്വീകരണത്തിന് ശിവരാജ് കുമാര്‍ നന്ദി പറഞ്ഞിരുന്നു.

രജനീകാന്തിന്റെ ജയിലറില്‍ അതിഥി വേഷത്തിലാണ് ശിവരാജ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്. നരസിംഹ എന്ന ഡോണിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള നരസിംഹയുടെ കഥാപാത്രം തിയറ്ററുകളില്‍ ആവേശം നിറച്ചിരുന്നു. ഗോസ്റ്റ് ആണ് ശിവരാജ് കുമാറിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രം. ജയറാമാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.