
സ്വന്തം ലേഖകൻ
ആകാശത്ത് പോലും സ്ത്രീകള്‍ക്ക് രക്ഷയില്ല എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ വരുന്ന ഒരു വാര്‍ത്ത.വിമാനത്തില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താൻ ശ്രമിച്ച യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് പുറപ്പെടുവിച്ചു.വിമാനത്തില്‍ യാത്രക്കാരൻ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും സഹയാത്രികയുടെയും അടിവസ്‌ത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താൻ ശ്രമിക്കുകയായിരുന്നു.
വിമാനത്തില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യുവതി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംഭവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.2023 ഓഗസ്റ്റ് 16 ബുധനാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.യുവതി പറയുന്നത് ഫ്ലൈറ്റ് അറ്റൻഡന്റ് ഇയാളുടെ അടുത്ത് നിന്നപ്പോള്‍ അയാള്‍ രഹസ്യമായി അവരുടെ അടിവസ്ത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താൻ ശ്രമിച്ചു എന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട്, ഫ്ലൈറ്റ് അറ്റൻഡന്റും ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയതായി ആരോപിച്ചു. പിന്നാലെ, ഇയാളുടെ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും ചിത്രങ്ങള്‍ കിട്ടി. ഫ്ലൈറ്റ് അറ്റൻഡന്റിന്റേത് കൂടാതെ ഒരു യാത്രക്കാരിയുടെ ചിത്രവും ഫോണില്‍ ഉണ്ടായിരുന്നു.പിന്നീട്, സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കുകയും വിമാനം എത്തിയപ്പോള്‍ ഇയാളെ കൊണ്ടുപോവുകയും ചെയ്തു.
സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) സ്വമേധയാ കേസെടുത്ത ശേഷം വെള്ളിയാഴ്ചയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) ഡിസിപിക്കും നോട്ടീസ് അയച്ചത്. സംഭവത്തില്‍ വിശദീകരണം നല്‍കാൻ വനിതാ കമ്മീഷൻ ആഗസ്ത് 23 വരെ സമയം നല്‍കിയിട്ടുണ്ട്.സംഭവത്തെ കുറിച്ച് വിശദമാക്കിക്കൊണ്ട് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന യുവതി പങ്കുവച്ച വീഡിയോ ആളുകളില്‍ വലിയ രോഷമാണുണ്ടാക്കിയത്.