ചിരഞ്ജീവി ചിത്രം ‘ഭോല ശങ്കര്‍’ ബോക്സ് ഓഫീസില്‍ നേരിട്ടത് വന്‍ തകര്‍ച്ച; ചിത്രം പരാജയമായതിനാല്‍ പ്രതിഫലത്തില്‍ നിന്ന് പത്തുകോടി വേണ്ടെന്ന് തീരുമാനിച്ച് താരം

Spread the love

സ്വന്തം ലേഖകൻ

ചിരഞ്ജീവി നായകനായ ഭോല ശങ്കര്‍ എന്ന ചിത്രം ബോക്സ് ഓഫീസില്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്. ചിത്രത്തിന് ചിരഞ്ജീവി മുഴുവന്‍ പ്രതിഫലമായി ചോദിച്ചത് 65 കോടിയായിരുന്നു. എന്നാല്‍, ചിത്രം പരാജയമായതിനാല്‍ ചിരഞ്ജീവി പ്രതിഫലത്തില്‍ വലിയൊരു കുറവ് വരുത്തിയിരിക്കുകയാണ് എന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്.

ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം ചിരഞ്ജീവി അഭിനയിച്ച കഴിഞ്ഞ ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിഫലം 55 കോടി ആയിരുന്നു. ബോക്സ് ഓഫീസില്‍ വിജയമായിരുന്നു ഈ ചിത്രം. ആയതിനാല്‍ ഭോലാ ശങ്കറില്‍ ചിരഞ്ജീവി 60- 65 കോടിയാണെന്ന് ഭോല ശങ്കര്‍ എന്ന ചിത്രത്തിനായി ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിരഞ്ജീവിയുടെ പ്രതിഫലം പല ഗഡുക്കളായാണ് നിര്‍മ്മാതാവ് നല്‍കിയത്. അതില്‍ അവസാനം കൈമാറിയ ഒരു 10 കോടിയുടെ ചെക്ക് താരം ഇത് വരെ മാറിയിട്ടില്ല. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ നിരീക്ഷിച്ച ചിരഞ്ജീവി ആ 10 കോടി വേണ്ടെന്ന് വെച്ചതായാണ് റിപ്പോര്‍ട്ട്.

അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആയ ഭോലാ ശങ്കറിനു വിതരണക്കാര്‍ മുടക്കിയത് 76 കോടിയാണ്. എന്നാല്‍ ഭോലാ ശങ്കറിന് നേടാനായത് 7 കോടി മാത്രമാണ്. തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണക്കാര്‍ നേരിടുന്നത് 60 കോടിയുടെ നഷ്ടമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.