
സ്വന്തം ലേഖകൻ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രചെയ്യും. ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി മോദിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ വന്ദേ ഭാരത് യാത്രയാണിത്. മുഖ്യമന്ത്രി ഉള്ളതിനാല്‍ ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.
മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും. പ്രതിപക്ഷം പ്രതിഷേധമുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂത്തുപറമ്ബില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ വെള്ളിയാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. കണ്ണൂരില്‍ നിന്ന് തീവണ്ടി പുറപ്പെടും മുൻപ് ഡ്രോണ്‍ പറത്തി പരിശോധനയുണ്ടാകും. വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളില്‍ വൻ സുരക്ഷയാണ് ഒരുക്കുന്നത്.