ഷാപ്പ് മാനേജറെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു; ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മണിമല സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഷാപ്പ് മാനേജറെ ആക്രമിച്ച് സ്വർണ്ണവും പണവും കവരുകയും, ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മണിമല കറിക്കാട്ടൂർ, കളക്കാലിൽ വീട്ടിൽ മാത്യു കെ.ജി (35) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോ ഡ്രൈവര്‍ കൂടിയായ ഇയാൾ ഇന്നലെ വൈകുന്നേരത്തോടുകൂടി മണിമല വളയം ഭാഗത്തുള്ള കള്ള് ഷാപ്പിൽ എത്തുകയും കഴിച്ചതിനുശേഷം ബില്ല് അടക്കാതിരുന്നത് ചോദ്യം ചെയ്ത ഷാപ്പ് മാനേജരെ ചീത്ത വിളിക്കുകയും ,ആക്രമിക്കുകയും, ഇയാളുടെ പോക്കറ്റിൽ കിടന്ന പണവും, കഴുത്തിൽ കിടന്ന മാല വലിച്ചു പൊട്ടിച്ച് കയ്യിൽ കിട്ടിയ മാലയുടെ ലോക്കറ്റുമായി ഓട്ടോയിൽ കടന്നുകളയുകയുമായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, ഇയാളെ പിന്തുടർന്ന് പതാലിപ്ലാവ് ഭാഗത്ത് വെച്ച് പിടികൂടുകയും, കവര്‍ച്ചയെക്കുറിച്ച് ചോദിക്കുന്നതിനിടയില്‍ ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും, യൂണിഫോം വലിച്ചുകീറുകയും, ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.

തുടര്‍ന്ന് അക്രമാസക്തനായ ഇയാളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മണിമല സ്റ്റേഷന്‍ എസ്.ഐ അനില്‍കുമാര്‍, സന്തോഷ് കുമാർ എൻ, സി.പി.ഓ മാരായ ടോമി സേവ്യര്‍, ഹരീഷ് കെ ഗോപി, സജിത്ത് കെ.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.