
സ്വന്തം ലേഖകൻ
കോട്ടയം: കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതര പരിക്ക്.പട്ടിത്താനം സ്വദേശി രാഹുല്‍ (34) ആണു മരിച്ചത്.
തച്ചിരവേലില്‍ പോള്‍ ജോസഫ് (38) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡില്‍ ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.ബൈക്ക് ബസിനടിയില്‍പെട്ടു.രാഹുലിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.