സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു ; 18കാരിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം; യുവതിയുടെ തല ചുമരിനിടിപ്പിച്ചു ; ബോധരഹിതയായ യുവതി മരിച്ചെന്നു കരുതി പ്രതി ഫ്ലാറ്റ് പൂട്ടി രക്ഷപ്പെട്ടു; സിനിമ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

മുംബൈ: സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് 18കാരിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സിനിമ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ യുവാവ് അറസ്റ്റില്‍.

26 വയസ്സുകാരനായ ബിഹാര്‍ സ്വദേശി ദീപക് മലേകറാണ് അറസ്റ്റിലായത്. നേരത്തേ ഫെയ്സ്ബുക്ക് വഴി യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ രണ്ടുമാസം മുൻപ് യുവതിയുമായി വിവാഹാലോചന നടത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി ലൈഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിനിടയില്‍ ഇയാള്‍ യുവതിയുടെ തല ചുമരിനിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധരഹിതയായ യുവതി മരിച്ചെന്നു കരുതിയ പ്രതി ഫ്ലാറ്റു പൂട്ടി രക്ഷപ്പെട്ടു. പിന്നീട് ബോധം വന്ന യുവതി ശബ്ദം വെച്ചതിനെതുടര്‍ന്ന് പരിസര വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത പ്രതി പൊലീസിനെ കബളിപ്പിച്ച്‌ മുങ്ങി നടക്കുകയായിരുന്നു. പ്രതിക്കെതിതെ കൊലപാതകശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറയിച്ചു.