
സ്വന്തം ലേഖകൻ
പത്തനംതിട്ട: മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗത്തെ കാണാതായി. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീമാണ് കേരളത്തിലെത്തിയത്.
അതിൽ തമിഴ്നാട്ടിൽ നിന്നും എത്തി തിരുവല്ല മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ ക്യാമ്പ് ചെയ്തിരുന്ന സംഘത്തിലെ ഡ്രൈവറായ രാജേഷ് രവീന്ദ്രനെയാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
38 വയസ്സുകാരനായ രാജേഷ് ഒരു മാസം മുമ്പാണ് കേരളത്തിലെത്തിയത്. കാണാതായതിനു പിന്നാലെ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.
സംഘാംഗത്തെ കാണാതായെന്ന് ഇന്ന് വൈകിട്ടോടെയാണ് എൻഡിആർഎഫ് ഇൻസ്പെക്ടർ തിരുവല്ല പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.