
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ രാജധാനി ഹോട്ടലിന്റെ ആർച്ച് തകർന്ന് വീണ് യുവാവ് മരിച്ചു. പായിപ്പാട് പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാമാണ് മരിച്ചത്.
രാജധാനി ഹോട്ടലിന് മുകളിൽ അനധികൃതമായി നിർമിച്ച കോൺക്രീറ്റ് നിർമ്മാണം താഴെ റോഡിൽ നിന്നിരുന്ന ജിനോയുടെ തലയിലേക്ക് വീഴുകയായിരുന്നു. തകർന്ന് വീണത് കാലപ്പഴക്കം മൂലം പൊളിച്ച് കളയാൻ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്സിന് ഒപ്പം പണിത കെട്ടിടമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ രാജധാനി ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് ബലക്ഷയമില്ലന്നും പൊളിച്ച് കളയേണ്ടന്നും നഗരസഭാ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ അഴിമതിക്ക് പിന്നിൽ നഗരസഭയിലെ ബഹുഭൂരിപക്ഷം കൗൺസിലർമാർക്കും പങ്കുണ്ട്. നടന്നത് ലക്ഷങ്ങളുടെ അഴിമതിയാണ്.
രാജധാനി ഹോട്ടൽ കോംപ്ലക്സിലെ മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് ദാരുണമായി മരിച്ച ജിനോ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ