വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിച്ചു; പേര് ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ക്കുമുള്ള അവസാന തീയതി സെപ്‌തംബര്‍ 23

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: 2023 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ ആരംഭിച്ചു.

സെപ്തംബര്‍ എട്ടിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. സെപ്തംബര്‍ 23ന് വൈകിട്ട് അഞ്ച് മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്ന അവസാന തീയതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യതാ തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ അതിനുമുൻപോ 18 വയസ് തികഞ്ഞ വരെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നാലിലും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോറം ആറിലും ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫോറം ഏഴിലും sec.kerala.gov.in എന്ന സൈറ്റില്‍ അപേക്ഷകര്‍ ലോഗിൻ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

ഓണ്‍ലൈൻ അപേക്ഷ അയയ്ക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് അപേക്ഷകര്‍ക്ക് ലഭിക്കും.

അക്ഷയ സെന്റര്‍ തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് സംബന്ധിച്ചും പേര് ഒഴിവാക്കുന്നത് സംബന്ധിച്ചുമുള്ള ആക്ഷേപങ്ങള്‍ ഫോറം അഞ്ചില്‍ ഓണ്‍ലൈൻ ആയി രജിസ്റ്റര്‍ ചെയ്യുകയും അവയുടെ പ്രിന്റൗട്ടില്‍ അപേക്ഷകര്‍ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസര്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം.

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അതാത് സെക്രട്ടറിമാരും മുനിസിപ്പാലില്‍ കോര്‍പ്പറേഷനില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്‌ട്രല്‍ രജിസ്ട്രേഷൻ ഓഫീസര്‍മാര്‍.