പാലക്കാട്‌ നവജാതശിശുവിന് വാക്‌സിന്‍ മാറി കുത്തിവച്ച സംഭവത്തിൽ നഴ്‌സിന് സസ്‌പെന്‍ഷന്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്‌: പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാക്സീൻ മാറി കുത്തിവച്ച സംഭവത്തില്‍ നഴ്സിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്‌എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി ഇവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.ജനിച്ച്‌ അഞ്ച് ദിവസം മാത്രം പ്രായമായ കുഞ്ഞിനാണ് വാക്സീൻ മാറി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കുളം സ്വദേശികളായ ദമ്ബതികളുടെ അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്. ബിസിജിയുടെ കുത്തിവപ്പ് എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്.എന്നാല്‍ 45 ദിവസം കഴിഞ്ഞ് നല്‍കേണ്ട വാക്സീനാണ് കുഞ്ഞിന് നല്‍കിയത്.

ആശുപത്രി ജീവനക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തെ കുറിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം തുടങ്ങി. കുഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.