മകളെ വിവാഹം കഴിപ്പിച്ച്‌ നല്‍കാത്തതില്‍ വൈരാഗ്യം; പിതാവിനെ യുവാവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

Spread the love

സ്വന്തം ലേഖിക

കണ്ണൂര്‍: മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു.

കണ്ണൂര്‍ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയെ പൊലീസ് പിടികൂടി.

ഇയാളെ പെരിങ്ങോം പൊലീസിന് കൈമാറിയിട്ടുണ്ട്. രാജേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.