അശ്ലീലസൈറ്റില്‍ ‘ലൈവ് സെക്‌സി’ന് നിര്‍ബന്ധിച്ചു; ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരേ യുവതിയുടെ പരാതി; നിരന്തരം സെക്സ് ടോയ്സ് ഉപയോഗിച്ചത് കാരണം അണുബാധയുണ്ടായെന്നും തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതികള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ !

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

രാജ്കോട്ട്: ഭര്‍ത്താവും ഭര്‍തൃപിതാവും അശ്ലീല വെബ്സൈറ്റിലേക്കുള്ള വീഡിയോ ചിത്രീകരിക്കാനായി ലൈംഗികബന്ധത്തിലേര്‍പ്പെടാൻ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിനിയായ 21-കാരിയാണ് ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെയും ഇയാളുടെ പിതാവിനെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

അശ്ലീല വെബ്സൈറ്റിന് വേണ്ടി ‘ലൈവ് സെക്സ്’ ചെയ്യാനായി ഭര്‍ത്താവും ഭര്‍തൃപിതാവും നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇതിനായി പത്തുതവണയാണ് ഭര്‍ത്താവുമായി സെക്സിലേര്‍പ്പെടാൻ നിര്‍ബന്ധിച്ചതെന്നും ഇതിന് മുൻപ് തന്റെ സ്വകാര്യദൃശ്യങ്ങളടക്കം പ്രതികള്‍ രഹസ്യമായി പകര്‍ത്തിയിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍തൃപിതാവിന് നഗരത്തില്‍ ഒരു ഹോട്ടലുണ്ട്. എന്നാല്‍, ഇപ്പോള്‍ ഭര്‍തൃപിതാവിനും ഭര്‍ത്താവിനും ഈ ഹോട്ടലില്‍ വളരെക്കുറച്ച്‌ ഓഹരി പങ്കാളിത്തമേയുള്ളൂ. ഇതോടെയാണ് ഇരുവരും ചേര്‍ന്ന് അശ്ലീലവെബ്സൈറ്റുകളില്‍നിന്ന് പണം സമ്പാദിക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

രണ്ടുവര്‍ഷം മുൻപാണ് യുവതിയും ഭര്‍ത്താവും പ്രണയിച്ച്‌ വിവാഹിതരായത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. രണ്ടുവര്‍ഷം നീണ്ട ദാമ്പത്യത്തിനിടെ ഇവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു. അടുത്തിടെയാണ് ഭര്‍ത്താവും ഭര്‍തൃപിതാവും അശ്ലീലവീഡിയോ ചിത്രീകരണത്തിനായി തന്നെ ഉപദ്രവിക്കാൻ ആരംഭിച്ചതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

അശ്ലീലവെബ്സൈറ്റിന് വേണ്ടി ഭര്‍ത്താവുമായി ‘ലൈവ് സെക്സി’ല്‍ ഏര്‍പ്പെടാനാണ് ഇരുവരും നിര്‍ബന്ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ പത്തുതവണ ഇത്തരത്തില്‍ ലൈവ് സെക്സ് ചെയ്യാൻ നിര്‍ബന്ധിതയായി. എങ്ങനെയാണ് വെബ്സൈറ്റിന് വേണ്ടി തത്സമയമുള്ള സെക്സ് ചെയ്യേണ്ടതെന്ന് ഭര്‍തൃപിതാവാണ് കാണിച്ചുനല്‍കിയത്. ഇതിനായി രണ്ട് വിദേശ വനിതകള്‍ ഉള്‍പ്പെടെ മൂന്നുയുവതികളെ ഇയാള്‍ ഹോട്ടല്‍മുറിയിലേക്ക് കൊണ്ടുവന്നിരുന്നു.

തുടര്‍ന്ന് തന്റെ മുന്നില്‍വെച്ച്‌ ഇവരുമായി സെക്സിലേര്‍പ്പെട്ടാണ് ഭര്‍തൃപിതാവ് ഇതെല്ലാം കാണിച്ചുനല്‍കിയതെന്നും പരാതിയിലുണ്ട്. നിരന്തരം സെക്സ് ടോയ്സ് ഉപയോഗിച്ചത് കാരണം അണുബാധയുണ്ടായെന്നും തന്റെ നഗ്നദൃശ്യങ്ങള്‍ പ്രതികള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസിന് ഞെട്ടിക്കുന്ന തെളിവുകളാണ് ഹോട്ടലില്‍നിന്ന് ലഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാവിനുള്ളില്‍നിന്ന് നിരവധി സിസിടിവി ക്യാമറകള്‍ കണ്ടെടുത്തു. കിടപ്പുമുറിയിലും കുളിമുറിയിലും അടക്കം ഒളിക്യാമറകളുണ്ടായിരുന്നു. മാത്രമല്ല, ഇവിടെ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, വെബ് ക്യാമറകള്‍, ഡി.വി.ആര്‍ ഹാര്‍ഡ് ഡിസ്ക്, സെക്സ് ടോയ്സ്, സെക്സിലേര്‍പ്പെടുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തതായും സൈബര്‍ക്രൈം എ.സി.പി. വിശാല്‍ റാബ്രി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ സാങ്കേതിക തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും അശ്ലീലവെബ്സൈറ്റില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കംചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അശ്ലീലസൈറ്റില്‍ ഉപയോക്താക്കള്‍ ‘ലൈവ് സെക്സ്’ കാണാനായി ‘ഡിജിറ്റല്‍ ടോക്കണുകള്‍’ നല്‍കണമെന്നും ഈ ഡിജിറ്റല്‍ ടോക്കണുകള്‍ ക്രിപ്റ്റോകറൻസിയിലേക്ക് മാറ്റുന്നതിലൂടെയാണ് വരുമാനം ലഭിച്ചിരുന്നതെന്നുമാണ് പ്രതികളുടെ മൊഴി. ഇതുവരെ 700-ഓളം ഡിജിറ്റല്‍ ടോക്കണുകളാണ് പ്രതികളുടെ കൈവശമുണ്ടായിരുന്നത്. ഇതൊന്നും ഇതുവരെ പണമാക്കി മാറ്റിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.