കാര്‍ ഓടിക്കുന്നതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ടു; കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ പറപ്പള്ളി വളവിൽ നിയന്ത്രണം തെറ്റി വാഹനം മറിഞ്ഞ് അപകടം; യാത്രക്കാര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എരുമേലി: കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ടതോടെ നിയന്ത്രണം തെറ്റി വാഹനം മറിഞ്ഞ് അപകടം. യാത്രക്കാര്‍ പരിക്കുകള്‍ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ പറപ്പള്ളി വളവിന് താഴെ റേഷൻ കടയുടെ സമീപത്ത് റോഡിലാണ് അപകടം.

ഇടകടത്തി സ്വദേശിയും കെട്ടിട നിര്‍മാണ സ്ഥാപന ഉടമയുമായ തങ്കച്ചൻ, ഭാര്യ, മകൻ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയില്‍ പോകാനുള്ള യാത്രയ്ക്കിടെയാണ് അപകടം. കാറില്‍ ഉണ്ടായിരുന്നവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group