
സ്വന്തം ലേഖകൻ
നെടുംങ്കണ്ടം
: കിടപ്പുമുറിയില്‍ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കല്‍ വീട്ടില്‍ സണ്ണി തോമസ്(57) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മുറിയില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടത്. പിന്നീട് പൊലീസെത്തി പരിശോധിച്ച് കേസെടുത്തു. ഇന്ന് ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തില്‍ മൂക്കിന് സമീപം വെടിയേറ്റതായി സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, സണ്ണി തോമസിന്റെ മുറിയില്‍ നിന്ന് തോക്കോ വെടിയുണ്ടയോ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



