19 ഏക്കര്‍ അധിക ഭൂമിയുണ്ടെന്ന കണ്ടെത്തല്‍; പി വി അന്‍വറിനും കുടുംബത്തിനും ലാന്‍ഡ് ബോര്‍ഡിന്റെ നോട്ടീസ്; ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാൻ നിർദ്ദേശം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പി.വി അൻവറിനും കുടുംബത്തിനുമെതിരെ മിച്ചഭൂമി കേസില്‍ ലാൻഡ് ബോര്‍ഡ് നോട്ടീസ് അയച്ചു.

19 ഏക്കര്‍ അധിക ഭൂമി പി.വി അൻവറിന്‍റെ കൈവശമുണ്ടെന്നാണ് ലാൻഡ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നടപടികള്‍ നീണ്ടുപോകുന്നുവെന്നും ലാൻഡ് ബോര്‍ഡ് വ്യക്തമാക്കി. മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.

അന്‍വറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച്‌ അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി. 34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്.

നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്‍റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്.ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.