പുതുപ്പള്ളി എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ; മണർകാട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: എല്‍ഡിഎഫ് പുതുപ്പള്ളി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

മണർകാട് ജംഗ്ഷനിൽ വൈകിട്ട് 5.00 ന് നടന്ന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി വി.എൻ.വാസവൻ, ജോസ് കെ.മാണി എംപി, ബിനോയ് വിശ്വം എംപി, കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, എൽജെഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്, മാത്യു ടി. തോമസ് എംഎൽഎ, ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരളകോൺഗ്രസ്), കേരളകോൺഗ്രസ് (ബി) ജില്ലാ ജനറൽ സെക്രട്ടറി പ്രേംജിത്ത്, കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) ചെയർമാൻ ബിനോയ് ജോസഫ്, ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പങ്കെടുത്തു. ‌