ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; എം.വി ഗോവിന്ദൻ, മന്ത്രി വി എൻ വാസവൻ, ഇ.പി.ജയരാജൻ തുടങ്ങിയവരും എൽഡിഎഫ് നേതാക്കാളും ജെയ്ക്കിനൊപ്പം പ്രകടനമായെത്തിയാണ് പത്രിക നല്കിയത്; വീഡിയോ കാണാം !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കൾക്കും, അണികൾക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്.


സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ രാജൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.നിലവിൽ ഒരു സെറ്റ് പത്രികയാണ് നൽകിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി ,എം.വി ഗോവിന്ദൻ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവരും ജയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു.ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാനുള്ള തുക ഡിവെെഎഫ്ഐയാണ് ജയ്ക്കിന് കെെമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group