ഏറ്റുമാനൂർ നഗര സഭയിൽ ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികരയ്ക്ക് ആശ്വാസം; യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ നഗര സഭയിൽ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി.

ചെയർപേഴ്സൺ ലൗലി ജോർജ്ജ് പടികരയ്ക്കതിരെയുള്ള അവിശ്വാസ പ്രമേയമാണ് കോറം തികയാതെ തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിശ്വാസ പ്രമേയ ചർച്ചയിൽ 15 പേർ മാത്രമാണ് ഹാജരായത്. ഭരണ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.

നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജിനെതിരെ 12 കൗൺസിലർമാർ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്.