സ്വന്തം ലേഖിക
കോട്ടയം: കോവിഡ് വൈറസിന്റെ ഒരു പുതിയ വകഭേദത്തെ കണ്ടെത്തിയതോടെ ആശങ്ക ഏറുന്നു.
ഇനിയും ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടാത്ത ഈ ഇനത്തെ ഇപ്പോള്‍ ബി എ .6 എന്നാണ് പരാമര്‍ശിക്കുന്നത്. അതിശക്തമായ ഈ വകഭേദം വീണ്ടും മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നതിലേക്ക് ലോകത്തെ എത്തിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഇനിയും ആശങ്കപ്പെടേണ്ടതില്ലെന്നും, കോവിഡ് കാല നിയന്ത്രണങ്ങളുടെ ആവശ്യം ഇനി വരില്ലെന്നും മറ്റു ചിലര്‍ പറയുന്നു. എന്നാല്‍, കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ യു കെ മറ്റൊരു കോവിഡ് തരംഗത്തിന്റെ പിടിയലമരുന്നു എന്ന ഭയവും ഉയരുന്നുണ്ട്.
കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം എറിസ് എന്ന് ഓമനപ്പേരിട്ട പുതിയൊരു വകഭേദം വ്യാപിക്കുന്നതായി ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നു. പുതിയ കോവിഡ് കേസുകളില്‍ ഏഴില്‍ ഒന്ന് വീതം ഈ ഇനം വൈറസ് ബാധിച്ചുണ്ടായതാണ്.
മോശം കാലാവസ്ഥയും അതുപോലെ ക്ഷയിച്ചു വരുന്ന പ്രതിരോധ ശേഷിയുമായിരിക്കാം ഇപ്പോഴുള്ള ഈ വ്യാപനത്തിന് കാരണമായത് എന്ന് കരുതപ്പെടുന്നു. ഏതയാലും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 65 വയസ്സും അതിന് മുകളിലും ഉള്ളവര്‍ക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
എറിസില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ഇനം കൂടി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇ ജി 5.1 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഇനം, മറ്റുള്ളവയെക്കാള്‍ അപക്ടകാരിയാണെന്ന് തെളിയിക്കുവാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഈ ഇനത്തെ നേരത്തെ ഡെന്മാര്‍ക്കിലും ഇസ്രയേലിലും കണ്ടെത്തിയതായി വൈറസ് ട്രാക്കറുകള്‍ പറയുന്നു. ഇതിനോടകം തന്നെ ഇത് വ്യാപിക്കുവാനും തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സ്പൈക്ക് പ്രോട്ടീനില്‍ ഏതാണ് 30 ഓളം ഉല്‍പരിവര്‍ത്തനം അഥവാ മ്യുട്ടേഷൻ നടന്നിരിക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
എന്നാല്‍, ഈ ഉല്‍പരിവര്‍ത്തനങ്ങള്‍ വൈറസിന്റെ ശക്തി വര്‍ദ്ധിപ്പിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.