video
play-sharp-fill

വാളയാര്‍ പീഡന കേസ്; പ്രതികളുടെ നുണ പരിശോധന നടത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച്‌ സിബിഐ

വാളയാര്‍ പീഡന കേസ്; പ്രതികളുടെ നുണ പരിശോധന നടത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ച്‌ സിബിഐ

Spread the love

സ്വന്തം ലേഖിക

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളുടെ നുണ പരിശോധന നടത്താൻ സിബിഐ അപേക്ഷ നല്‍കി.

പാലക്കാട് പോക്‌സോ കോടതിയിലാണ് സിബിഐ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളായ വി മധു, എം മധു, ഷിബു, പ്രായപൂര്‍ത്തിയാവാത്ത ഒരാളുടെയും നുണ പരിശോധന നടത്തണമെന്നാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ മൊബെെല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യം പിന്നീട് വാദം കേള്‍ക്കാനായി കോടതി മാറ്റിയിട്ടുണ്ട്.
വളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 2017 ജനുവരി ഏഴിനാണ് 13വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് മാസങ്ങള്‍ക്ക് ശേഷം 2017 മാര്‍ച്ച്‌ നാലിന് ഇതേ വീട്ടില്‍ 13കാരിയുടെ അനുജത്തി ഒൻപത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017മാര്‍ച്ച്‌ ആറ് പാലക്കാട് എ എസ്‌ പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രേത്യക അന്വേഷണ സംഘത്തെ രൂപീകരിച്ചു.