
സ്വന്തം ലേഖകൻ
കോട്ടയം: പടിഞ്ഞാറേ നട ഭക്തജന സമിതിയുടെ വാർഷിക പൊതുയോഗ ഉദ്ഘാടനം തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് റ്റി സി ഗണേഷ് നിർവഹിച്ചു. പ്രസിഡണ്ട് ആർ ശങ്കറിന്റെ അധ്യക്ഷയിൽ കൂടിയ മീറ്റിങ്ങിൽ മുൻ എംഎൽഎ അഡ്വക്കേറ്റ് കെ സുരേഷ്കുറുപ്പ് മുഖ്യ അതിഥിയായിരുന്നു.
70 വയസ്സ് പൂർത്തിയായ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. രാമായണമാസത്തോടനുബന്ധിച്ച് സമ്പൂർണ്ണ രാമായണ പാരായണം രാവിലെ മുതൽ വൈകുന്നേരം വരെ നടത്തുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023.-2024 കാലത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ആർ ശങ്കർ പ്രസിഡണ്ട്, റ്റി. ദേവരാജ് സെക്രട്ടറി, എസ് രാജേഷ് ട്രഷറർ, എൻ പ്രതീഷ്,സി രാമചന്ദ്രൻ വൈസ് വൈസ് പ്രസിഡണ്ടുമാരായും വിനോദ് കുമാർ, ആർ ബാലഗോപാൽഎന്നിവരെ ജോയിൻ സെക്രട്ടറിമാരായും, ഡോ. വി.ബി രാജേഷ് മേനോൻ, ആർ എസ് മണി, വി എച്ച് ബാബുരാജ്, എൻ വേണുഗോപാൽ, എം ഗോപീകൃഷ്ണൻ തമ്പി, ജി സുഭാഷ്, ആർ കൃഷ്ണൻ എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു