ആലപ്പുഴ ചെന്നിത്തലയിൽ റോഡരികില്‍ യുവാവിന്റെ മൃതദേഹം; യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്തെ ആറ്റിലും; അപകടമരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ചെന്നിത്തല പറയങ്കേരി കടവിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നുതെങ്ങില്‍ ബിബിന്‍(26) ആണ് മരിച്ചത്. പറയങ്കേരി-കുരയ്ക്കലാര്‍ റോഡില്‍ പറയങ്കേരി പാലത്തിനോട് ചേർന്ന് റോഡരികില്‍ ഇറക്കിയിട്ടിരിക്കുന്ന വൈദ്യുതിപോസ്റ്റുകള്‍ക്ക് സമീപമാണ് മൃതദേഹം കണ്ടത്.

രാത്രി ബന്ധുവിന്റെ വീട്ടില്‍പോയതായിരുന്നു ബിബിന്‍. ഇവിടെനിന്നും തിരിച്ചുവരുന്നതിനിടെ ബൈക്ക് റോഡരികിലെ മൈല്‍ക്കുറ്റിയിലും പോസ്റ്റിലും ഇടിച്ച് അപകടമുണ്ടായെന്നാണ് പോലീസിന്റെ നിഗമനം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്തെ ആറ്റില്‍നിന്നും കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോഴിക്കോട് ബോക്‌സിംഗ് പരിശീലകനെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ വിഷ്ണുവാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് ഓടയില്‍ മൃതദേഹം കണ്ടത്. തൊട്ടടുത്തായി ഇയാളുടെ ബൈക്കും ഹെല്‍മെറ്റും കണ്ടെത്തി. കണ്ണാടിക്കല്‍ പൊളിച്ച പീടികയിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.