
സ്വന്തം ലേഖകൻ
കോട്ടയ: എം. സി റോഡിൽ ചങ്ങനാശേരിയിൽ കെ.എസ്. ആർ.ടി. സി ഡ്രൈവറെ കാർ യാത്രക്കാരൻ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു. കാറിന് സൈഡ് നല്കിയ്ലെന്നാരോപിച്ച് കിലോമീറ്ററുകളോളം പിൻതുടർന്നെത്തിയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹസനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്. ആർ ടി.സി ബസിന്റെ ഡ്രൈവർക്ക് നേരെയാണ് ബസിനെ പിൻതുടർന്ന് എത്തിയ കാർ ഡ്രൈവറുടെ ആക്രമണം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ. എസ്. ആർ.ടി സി ബസ് കാറിന് കിലോമീറ്ററുകളോളം ദൂരം സൈഡ് നൽകിയിരുന്നില്ല. ചങ്ങനാശ്ശേരി ബസ്റ്റാൻഡിന് മുൻവശത്ത് വെച്ച് ബസ്സിനെ മറികടന്ന് കാർ നിർത്തുകയും ഡ്രൈവർമാർ തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് കാർ ഡ്രൈവർ കയ്യിൽ കരുതിയ കല്ല് ഉപയോഗിച്ച് ബസ് ഡ്രൈവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.