video
play-sharp-fill

വൈക്കം എസ്.എച്ച്.ഒ അടക്കം സംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം; വൈക്കം എസ്.എച്ച്.ഒ ആയി ആർ.രാജേന്ദ്രൻനായരെത്തും

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം എസ്.എച്ച്.ഒ കൃഷ്ണൻപോറ്റിയടക്കം സംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം.

വൈക്കത്ത് കെ.ജി കൃഷ്ണൻപോറ്റിയ്ക്ക് പകരം ആർ.രാജേന്ദ്രൻനായരെ എസ്.എച്ച്.ഒ ആയി നിയമിച്ചു. കൃഷ്ണൻപോറ്റിയെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയിലേയ്ക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്.

എം.ഷാജഹാനെ തൃശൂർ റൂറലിലെ മലക്കപ്പാറയിൽ നിന്നും കൈപ്പമംഗലത്തേക്കും ,സുനിൽ തോമസിനെ ക്രൈംബ്രാഞ്ച് എക്കണോമിക്‌സ് ഒഫൻസ് വിംങ് കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജു ജോൺ ലൂക്കോസിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേയ്ക്കും ,വിജിലൻസിൽ നിന്നും വി.മുരളീധരൻ ആറ്റിങ്ങലിലേക്കും ,എ.അനിൽകുമാറിനെ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കും ,വി.വി വിമലിനെ ഗുരുവായൂരിലേയ്ക്കും , എസ്.നിയാസിനെ കേരള പൊലീസ് അക്കാദമിയിലേയ്ക്കുമാണ് മാറ്റി നിയമിച്ചിട്ടുള്ളത്.