play-sharp-fill
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനം ഉടനെന്ന് വൈദ്യുതി മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ തീരുമാനം ഉടനെന്ന് വൈദ്യുതി മന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി.

വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടൻ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഇങ്ങനെ പുറത്തു നിന്ന് വെെദ്യുതി വാങ്ങേണ്ടി വന്നാല്‍ സ്വാഭാവികമായിട്ടും വെെദ്യുതി നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്നും ജലവൈദ്യുത പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി പറ‍ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെെദ്യുതിക്ഷാമം രൂക്ഷമായതിനാല്‍ സ്വാഭാവികമായും വെെദ്യുതി നിരക്ക് ഉയരുമെന്നും കൂടാതെ ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങിയാല്‍ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ പറ്റുമെന്നുമാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് വെെദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ പുറത്തു നിന്ന് വെെദ്യുതി വാങ്ങുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

അധികം വെെകാതെ തന്നെ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ജലവൈദ്യുതി പദ്ധതികള്‍ പ്രാവര്‍ത്തികമായി കഴിഞ്ഞാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടും.

കൂടാതെ, പദ്ധതികള്‍ പ്രാവര്‍ത്തികമായാല്‍ വൈദ്യുതി പുറത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.