കണ്ണൂരില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്; ട്രെയിനിന്റെ ഗ്ലാസ് പൊട്ടി; മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ്; മൂന്ന് പേര് കസ്റ്റഡിയില്‍
സ്വന്തം ലേഖിക
കണ്ണൂര്‍: രണ്ട് ട്രെയിനുകള്‍ക്ക് നേരെ കണ്ണൂരില്‍ വെച്ച് കല്ലേറ്.
തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനും നേരെ കല്ലേറ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ട്രെയിനിന്റെയും ഗ്ലാസ് പൊട്ടിയിട്ടുണ്ട്. രാത്രി റെയില്‍വേ സ്റ്റേഷൻ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്.
ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം.
സംഭവത്തില്‍ മൂന്ന് പേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
Third Eye News Live
0