play-sharp-fill
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയെ കാണാതായി; കാണാതായത് മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലിരുന്ന പതിനെട്ടുകാരിയെ; രണ്ടര മണിക്കൂറിന് ശേഷം പെൺകുട്ടിയെ ഗൈനക്കോളജി വിഭാഗത്തിന് പിന്നില്‍ നിന്ന് കണ്ടെത്തി !!!

സ്വന്തം ലേഖകൻ 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി. ആശുപത്രിയില്‍ മാനസികാരോഗ്യ വിഭാഗത്തില്‍ ചികിത്സയിലിരുന്ന പതിനെട്ടുകാരിയെയാണ് കാണാതായത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ വ്യാപക തിരച്ചില്‍ നടത്തി.

തുടര്‍ന്ന് രാവിലെ ഏഴരയോടെ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് പിന്നില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയതോടെയാണ് ബന്ധുക്കള്‍ക്കും ആശുപത്രി സുരക്ഷാ ജീവനക്കാര്‍ക്കും അടക്കം ആശ്വാസമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group